കണ്ണൂർ : കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ച കണ്ണൂര്‍ ഇരണാവ് സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.സച്ചിന്‍ മരിച്ചെന്ന വിവരം വ്യാഴാഴ്ച്ച രാത്രിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ദുരന്തത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
അതേസമയം ,വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി.160 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഭൂരിഭാഗം കേസുകളും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രോഗബാധിതരിൽ മിക്കവരും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.അനധികൃത മദ്യ നിർമ്മാണവും വിൽപ്പനയുമായി ബന്ധമുള്ള ഏഷ്യക്കാരായ ചില പ്രവാസികൾ കസ്റ്റഡിയിലായെന്നാണ് വിവരം .