Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsപേരൂർക്കടയിലെ യുവതിയുടെ...

പേരൂർക്കടയിലെ യുവതിയുടെ കൊലപാതകം : സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം : പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31)പിടിയിൽ. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് രഞ്ജിത്ത് പിടിയിലായത്.

മുതിയാവിളയിലെ വാടകവീടിനു സമീപം റബർ പുരയിടത്തിൽ മെയ് 9നാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുമുതൽ രഞ്ജിത്ത് ഒളിവിലായിരുന്നു. മർദനമേറ്റാണു മായ മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. രഞ്ജിത്ത് മായയെ സ്ഥിരമായി മർദിച്ചിരുന്നതായി ബന്ധുക്കളും പരിസരവാസികളും മൊഴി നൽകിയിരുന്നു .

മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തിയ രഞ്ജിത്ത്, ഭർത്താവ് മരിച്ച മായാ മുരളിയുമായി സൗഹൃദത്തിലാവുകയും എട്ട് മാസങ്ങൾക്ക് മുമ്പ് ഒരുമിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലഞ്ഞൂർ കുളത്തുമണ്‍ ഭാഗത്ത് കരിമ്പുലിയെ കണ്ടെതായി നാട്ടുകാര്‍

പത്തനംതിട്ട: കലഞ്ഞൂർ കുളത്തുമണ്‍ ഭാഗത്ത് കരിമ്പുലി ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.  വനസംരക്ഷണ സമിതി പ്രസിഡന്റിന്റെ പുരയിടത്തിലാണ് കരിമ്പുലി ഇറങ്ങിയത്. വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. അധികം വൈകാതെ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ്...

മന്നം ജയന്തി ആഘോഷം  ജനുവരി 1 ന് തുടങ്ങും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം  2025 ജനുവരി 1,2 തീയതികളിൽ നടക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയാണ്  ഇത്തവണ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുക. 1 ന് രാവിലെ 7 മുതൽ...
- Advertisment -

Most Popular

- Advertisement -