തിരുവല്ല: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) 14 -മത് ജില്ലാ സമ്മേളനം നാളെ (വ്യാഴം) തിരുവല്ല ശാന്തിനിലയം ഓഡറ്റോറിയത്തില്‍ നടക്കും.
കെ- സ്മാര്‍ട്ടും സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനവും കെട്ടിട നിര്‍മാണ രംഗത്ത് വേഗത കൂട്ടിയോ, നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാനും വിലനിയന്ത്രണ സംവിധാനത്തിനുമായി എന്തെല്ലാം ചെയ്യാം, 2025ലെ ബില്‍ഡിങ് റൂള്‍ അമന്റ്‌മെന്റ് കെട്ടിട നിര്‍മാണ മേഖലയ്ക്ക് ഉണര്‍വേകുമോ, നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയ കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ജില്ലയിലെ 300 എന്‍ജിനിയര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
രാവിലെ 9.45ന് ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ബില്‍ടെക് ജി ജയകുമാര്‍ പതാക ഉയര്‍ത്തും. 10.30ന് പൊതുസമ്മേളനം മുന്‍ ജയില്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബില്‍ടെക് ജി ജയകുമാര്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ ടൗണ്‍ പ്ലാനര്‍ അരുണ്‍ ജി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.ലെന്‍സ്
പ്രതിനിധി സമ്മേളനം ഉച്ചയ്ക്ക് 2.30ന് ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബില്‍ടെക് ജി ജയകുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, മുഖ്യപ്രഭാഷണം നടത്തും.
ലെന്‍സ്‌ഫെഡ് ജില്ലാ സെക്രട്ടറി രശ്മി വിനോദ്, ജില്ലാ ട്രഷറര്‍ സുധീര്‍ കെ, വിഡി ജയകുമാര്‍, ഉണ്ണികൃഷ്ണന്‍ ടി ആര്‍, കുര്യന്‍ ഫിലിപ്പ്, നന്ദകുമാര്‍ വര്‍മ്മ, ലിജോ വര്‍ഗീസ്, വിഷ്ണു വി, മനോജ് കുമാര്‍ കെ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 10 സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടാവും.






