Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അവധികൾ പ്രഖ്യാപിച്ച് സർക്കാർ

 തിരുവനന്തപുരം: ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പൊതു അവധികൾ പ്രഖ്യാപിച്ചു. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതു അവധിയായിരിക്കും. ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അവധിയായിരിക്കും.

സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.

വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ വോട്ടർമാരായ, എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളം കുറയ്ക്കാതെ പൂർണ അവധി നൽകണമെന്ന് കേരള പഞ്ചായത്ത് രാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ അനുശാസിക്കുന്നു. ഐടി കമ്പനികൾ, ഫാക്ടറികൾ, കടകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത് കർശനമായി നടപ്പാക്കാൻ ലേബർ കമ്മിഷണർക്ക് സർക്കാർ നിർദേശം നൽകി.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടർമാരായ, എന്നാൽ താമസ-ജോലിസ്ഥലം വേറെ ജില്ലയിലായിരിക്കുന്ന ദിനക്കൂലി/കാഷ്വൽ തൊഴിലാളികളും ശമ്പളത്തോടെയുള്ള അവധിക്ക് അർഹരാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ

തിരുവനന്തപുരം : ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള...

ശ്രീനാരയണപുരം റെയിൽവേ ഗേറ്റ് : സബ് വേനിർമ്മാണത്തിന് ഡി പി ആർ തയ്യാറാക്കാൻ അനുമതി നൽകും

ആലപ്പുഴ : തുറവൂർ - കുമ്പളം റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ശ്രീനാരയണപുരം റെയിൽവേ ഗേറ്റിന് പകരമായി വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമ്മിക്കുന്ന സബ് വേയുടെ ഡി പി ആർ തയ്യാറാക്കുവാൻ റെയിൽവേക്ക് നിബന്ധനകൾക്ക് വിധേയമായി   അംഗീകാരം നൽകാൻ...
- Advertisment -

Most Popular

- Advertisement -