അടൂർ : തമിഴ്നാട്ടിൽ നിന്ന് പേപ്പർ റോളുകൾ കയറ്റി വന്ന ലോറി കെ. പി. റോഡിൽ പറക്കോടിന് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് പുലർച്ചെ 6 ന് ആയിരുന്നു അപകടം. പരുക്കേറ്റ ഡ്രൈവർ തമിഴ്നാട് സ്വദേശി കുമുവേലിനെ (45) അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽ നിന്ന് ചേർത്തലയിലെ കമ്പനിയിലേക്ക് ലോഡ് കൊണ്ടു പോകുകയായിരുന്നു.ലോറി മറിഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂറോളം ഇവിടെ ഗതാഗത തടസം ഉണ്ടായി. ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.