നിരണം : മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖല വർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.മേഖല വികാരി ഫാ. ചെറിയാൻ മാമ്പ്രകുഴി സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് ബിജു പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. മേഖലയുടെ പുതിയ പ്രസിഡൻറ് ആയി ബെന്നി സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ഷാനു മാത്യുവും ജെയിംസ് ചിറയിൽ, ഐസക് സിഎം, ജോസ് നെടുമ്പ്രം, ജോളി പുരയ്‌ക്കൽ, എലിസബത്ത് മാത്യു, ജോജി വിഴലിൽ, ഷിബു പുതുക്കേരിൽ, സൂസൻ, വിനോദ് വർഗീസ്, അമ്പോറ്റി ചിറയിൽ, ജോർജ് കുട്ടി, ഷിബു ആലപ്പുഴ എന്നിവർ ഭാരവാഹികളായും തിരഞ്ഞെടുക്കപ്പെട്ടു.