Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരിക്കെതിരെ കോൺക്ലേവുമായി...

ലഹരിക്കെതിരെ കോൺക്ലേവുമായി മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം : സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി – മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഡ്രഗ്സിറ്റ് സമ്മിറ്റ് എന്ന് പേരിൽ സംഘടിപ്പിക്കുന്ന ഉച്ചകോടി 2025 ജൂൺ 14ന് രാവിലെ 10  മുതൽ സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും. ഉച്ചയ്ക്ക് 3 മണിക്ക്  മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയുടെ മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ്  ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ സ്വാഗതം ആശംസിക്കും.

കോൺക്ലേവിന്റെ ആദ്യ സെഷൻ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. സഭയുടെ വൈദിക ട്രസ്റ്റി ഫാ.‍ഡോ തോമസ് വർഗീസ് അമയിൽ സ്വാഗതം ആശംസിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. വിഴിഞ്ഞം പോർട്ട് മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐ.എ.എസ് മുഖ്യസന്ദേശം നൽകും. തുടർന്ന് വിഷയാവതരണം നടക്കും.

ലഹരിക്കെതിരായ പോരാട്ടം മലങ്കരസഭയുടെ സാമൂഹികവും ആത്മീയവുമായ ഉത്തരവാദിത്വമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മത-സാമുദായിക- രാഷ്ട്രീയ- സന്നദ്ധ സംഘടനകളും ഈ മഹാവിപത്തിനെ തുടച്ച് നീക്കാൻ രംഗത്തിറങ്ങണം. സഭയുടെ ദേവാലയങ്ങളിലും, വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കായുളള ബോധവൽക്കരണ പരിപാടികൾ തുടരുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. 

ഡ്രഗ്സിറ്റ് ഉച്ചകോടിയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ്മൊബുകൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വാർത്താസമ്മേനത്തിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, സഭയുടെ മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ്  ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, മാധ്യമ വിഭാഗം പ്രസിഡന്റ്  ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മാനവ ശാക്തീകരണ വിഭാഗം ഡയറക്ടർ ഫാ.പി.എ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 29-11-2025 Karunya KR-732

1st Prize : ₹1,00,00,000/- KM 784733 (PALAKKAD) Consolation Prize ₹5,000/- KA 784733 KB 784733 KC 784733 KD 784733 KE 784733 KF 784733 KG 784733 KH 784733 KJ...

ഇട്ടിയപ്പാറയിൽ ബസ് ടെർമിനൽ നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 3 കോടി രൂപ അനുവദിച്ചു

റാന്നി :  ഇട്ടിയപ്പാറയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 3 കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ആദ്യഘട്ടമായി ഈ സാമ്പത്തിക വർഷം രണ്ടു...
- Advertisment -

Most Popular

- Advertisement -