Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeCareerചൈനീസ് സര്‍ക്കാരിന്റെ...

ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ

പത്തനംതിട്ട : ലോകത്ത് ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ തൈകള്‍ ഉല്‍പാദിപ്പിച്ചതിന് ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ. കൊടുമൺ അങ്ങാടിക്കല്‍ സ്വദേശിനി ഡോ: ജിനു ഉദയഭാനുവിനാണ് ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചത്.

ചൈനയിലെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ കീഴില്‍ റബര്‍ ചൈനീസ് അക്കാദമി ഓഫ് ട്രോപ്പിക്കല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ (ആര്‍ആര്‍ഐ) ശാസ്ത്രജ്ഞയാണ് ഡോ. ജിനു.

മികച്ച ശാസ്ത്രീയവും സാങ്കേതികവുമായ നേട്ടങ്ങള്‍ കണ്ടുപിടിച്ചതിനുള്ള ചൈനീസ് ട്രോപ്പിക്കല്‍ ക്രോപ്‌സ് സൊസൈറ്റിയുടെ പ്രശസ്തി പത്രമാണ് ഡോ. ജിനു ഉദയഭാനുവിന് ലഭിച്ചത്. റബ്ബര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈനയുടെ ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന ചുമതലക്കാരിയാണ് ജിനു. കണ്ടുപിടുത്തത്തിന് കഴിഞ്ഞ വര്‍ഷം ചൈനീസ് നാഷണല്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത അത്യുല്‍പ്പാദന ശേഷിയുള്ള റബ്ബര്‍ തൈകള്‍ ജനിതക പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു ടിഷ്യൂവില്‍ നിന്നും 20 റബര്‍ തൈകള്‍ ഉല്‍പാദനം നടത്തി. ഇവയില്‍ നിന്നും വീണ്ടും 70 റബര്‍ തൈകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് കണ്ടുപിടിത്തം. മിനിസ്ട്രി ഓഫ് സയന്‍സ് ടെക്‌നോളജി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഫോറിന്‍ എക്‌സ്‌പെര്‍ട്ട് യങ് ടാലന്റ് പോളിസി വഴി ഫോറിന്‍ എക്‌സ്‌പെര്‍ട്ട് ആയി 2021 – 22 കാലയളവില്‍ ഡോ. ജിനു ഉദയഭാനുവിന് ചൈനീസ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയിരുന്നു. 2019-ല്‍ ഉയര്‍ന്ന കാര്യക്ഷമത ഉളള ജീന്‍ എഡിറ്റിങ് രൂപകല്‍പ്പന ചെയ്തതിന് റിസേര്‍ച്ച് ഡവലപ്പ്‌മെന്റ് ബ്യൂറോ ഓഫ് സി.സി.പി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)യുടെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യ, ചൈന, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, ഫ്രാന്‍സ് തുടങ്ങി പല രാജ്യങ്ങളില്‍ ഉള്ള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ അത്യൂല്‍പാദന ശേഷിയുള്ളതും കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്നതും രോഗങ്ങള്‍ ചെറുക്കാന്‍ കഴിയുന്നതുമായ ജനിതക വ്യതിയാനം വരുത്തിയ റബ്ബര്‍ ചെടികള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഡോ. ജിനു നടത്തി വരികയാണ്. 2019 – 2024 മാര്‍ച്ച് കാലയളവില്‍ ചൈനീസ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജനിതക വ്യതിയാനം വരുത്തിയ റബര്‍ ചെടികള്‍ ഉല്പാദിപ്പിച്ചു.30 ല്‍ പരം അന്തര്‍ദേശീയ ലേഖനങ്ങള്‍ ജിനുവിന്റേതായി പുറത്തു വന്നിട്ടുണ്ട്

അടൂര്‍ അങ്ങാടിക്കല്‍ പുതുശ്ശേരില്‍ പരേതനായ വിമുക്തഭടന്‍ പി.കെ. ഉദയഭാനുവിന്റേയും റിട്ട. ഹെഡ്മിസ്ട്രസ് സി.കെ. ഓമനയുടെയും മകളാണ് ഡോ. ജിനു ഉദയഭാനു. കോഴിക്കോട് കക്കോടി സ്വദേശി റിയാദില്‍ ബിസിനസ്സ് നടത്തുന്ന ലിജീഷ് ആണ് ഭര്‍ത്താവ്. വര്‍ഷിക ആണ് മകള്‍. ബയോടെക്‌നോളജിയില്‍ ഡോക്‌ടറേറ്റ് നേടിയ ജിനു ഉദയഭാനു 2019 ജനുവരി മുതല്‍ ചൈനീസ് റബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സേവനം അനുഷ്ഠിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അര്‍ജുന്റെ ലോറി കണ്ടെത്തി : കാബിനുള്ളിൽ മൃതദേഹവും

ഷിരൂര്‍ : ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തി.ലോറിയുടെ കാബിനില്‍ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ട്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. അർജുനെ...

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും.വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 20 വരെയാണ് സമ്മേളനം. ഭരണഘടനാ ദിനമായ...
- Advertisment -

Most Popular

- Advertisement -