Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമാരാമണ്‍ കണ്‍വന്‍ഷന്‍...

മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് ജനുവരി 5 ന്

കോഴഞ്ചേരി: 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് 5 ന് രാവിലെ 7.30 ന് നടക്കും. മാരാമണ്‍ മണല്‍പ്പുറത്ത് സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിൽ മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽനാട്ട് കർമം നിര്‍വഹിക്കും.

2026 ഫെബ്രുവരി 8 മുതല്‍ 15 വരെ  മാരാമണ്‍ മണല്‍പ്പുറത്തു ഒരുക്കുന്ന വിശാലമായ പന്തലില്‍  കണ്‍വന്‍ഷന്‍ നടക്കും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണത്തിനാണ് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ട ഒരുങ്ങുന്നത്. പമ്പാ നദിയുടെ കരയില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള 3 താത്കാലിക പാലങ്ങളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു.

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളും ബെയ്ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗര്‍ഡറുകളും  ഉപയോഗിച്ച്  പുതിയ  സാങ്കേതിക വിദ്യയിലാണ്  പാലം നിര്‍മ്മിക്കുന്നത്. ചെപ്പള്ളി പുരയിടത്തില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയായി. അരമനകടവ്, മുക്കരണ്ണത്ത് കടവ് എന്നിവിടങ്ങളില്‍ നിന്ന്  മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.

ഫെബ്രുവരി ആദ്യവാരത്തില്‍ പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും കണ്‍വന്‍ഷന്റെ നടത്തിപ്പിന്  വിപുലമായ ക്രമീകരണങ്ങള്‍  സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതതായും  സംഘം  ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ,  പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍മാരായ സാം ചെമ്പകത്തില്‍, റ്റിജു എം. ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാന സർവീസ് റദ്ദാക്കി:അഗത്തി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ

അഗത്തി : അലയൻസ് എയറിൻ്റെ വിമാനം സാങ്കേതികത്തകരാർ മൂലം റദ്ദാക്കിയതോടെ :അഗത്തി വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ.ഇന്നലെ രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽനിന്നു മടക്ക യാത്രയ്ക്കായി എറണാകുളത്തേക്കു പുറപ്പെടാനിരിക്കെയാണ് വിമാനം അവസാന നിമിഷം റദ്ദാക്കിയത്.ഇതൊടെ...

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം : നാലു മരണം , 50 പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. നാല് പേർ മരിച്ചതായും 50 ഓളം പേരെ കാണാതായതായുമാണ് റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കുന്നിൻ മുകളിൽ നിന്ന് കുത്തിയൊഴുകിവന്ന...
- Advertisment -

Most Popular

- Advertisement -