Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎഴുപുന്ന ശ്രീനാരായണപുരം...

എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം :  വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ കാൺമാനില്ല

ആലപ്പുഴ : എഴുപുന്ന ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ മോഷണം പോയി. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം തുടങ്ങി.

ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ  പോറ്റിയെ കാണാനില്ല. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു.ഇതിൽ നിന്നാണ് 20 പവൻ കാണാതായത്. കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്.

രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാധനങ്ങളുടെ വില വർധനവ് ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു

പത്തനംതിട്ട : വിപണിയിൽ പഞ്ചസാരയ്ക്കും മുട്ടയ്ക്കും ഉണ്ടായ വില വർധന ജില്ലയിലെ ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. പാചക വാതക വില വർധന കാരണം നട്ടം തിരിയുന്ന ബേക്കറി വ്യവസായത്തിന് ഇരട്ടി പ്രഹരമാണ് ഇപ്പോൾ...

അംബായാഗത്തിൽ മഹാഗണപതിഹവനവും മഹാമൃത്യുഞ്ജയ ഹോമവും നടന്നു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026ന്റെ ഭാഗമായി മഹാഗണപതിഹവനവും മഹാമൃത്യുഞ്ജയ ഹോമവും ഭക്തിനിർഭരമായി നടന്നു. കടുത്തുരുത്തി മഹാദേവക്ഷേത്രം തന്ത്രി തന്ത്രരത്നം  മനയത്താറ്റ് അജിത്ത് നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതിഹവനം നടന്നത്. രാവിലെ ഏഴിന് മഹാമൃത്യുഞ്ജയ...
- Advertisment -

Most Popular

- Advertisement -