പാലക്കാട് : പാലക്കാട്ട് മണ്ണാർക്കാട് കോഴിഫാമില്‍ വന്‍ തീപിടുത്തം.3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു.മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്ത് അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10.30 യ്ക്ക് അഗ്നിബാധ ഉണ്ടായത്. ഷെഡ് മുഴുവനായി കത്തിയമർന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു
വയറിങ് കത്തിയതിനെ തുടർന്ന് ഷെഡിൽ സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തി. ഇവ കത്തിയമർന്ന് ഫാമിനകത്തേക്ക് വീണു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും ഫാമിൽ ഇല്ലായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്.