ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ 73 ജന്മദിനത്തില്‍ ഫോണ്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ പുനപരിശോധിച്ചതായി മോദി അറിയിച്ചു.
23ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് മോദി പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തിന്റെ 25ാം വാര്‍ഷികമാണ് ഒക്ടോബര്‍ 3. 2000 ഒക്ടോബര്‍ 3ന് വാജ് പേയിയും പുടിനും തമ്മിലാണ് ഈ കരാര്‍ ഒപ്പുവെച്ചത്. ഈ കരാര്‍ പിന്നീട് അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംയുക്തസമീപനം എന്ന പുതിയ തലത്തിലേക്കുയര്‍ന്നു.
സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള അടുത്ത സഹകരണത്തിലേക്കും സുപ്രധാന ആഗോള, പ്രാദേശിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലേക്കും നീങ്ങി. ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പുടിന്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. 2021ന് ശേഷം ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ സന്ദര്‍ശനമാണിത്.






