തിരുവല്ല: കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മെയ് 19 ഞായറാഴ്ച 12 ന് കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത് എത്തിക്കും. തുടർന്ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ 4ന് പൊതുദർശനം ഉണ്ടാകും. 5.45ന് തിരുവല്ലയിൽ തിരുവല്ല പൗരാവലിയുടെ അനുശോചനം, 7.30 ന് സഭാ ആസ്ഥാനം, 8 ന് വിവിധ ഘട്ടങ്ങളിലെ ശുശ്രൂഷകൾ എന്നിവ നടക്കും
20 ന് കുറ്റപ്പുഴ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ 21 രാവിലെ 9 വരെ പൊതു ദർശനം ഉണ്ടാകും. 21ന് രാവിലെ ശുശ്രൂഷകൾക്ക് ശേഷം 11മണിക്ക് കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കം നടക്കും.