Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിവാദ പരാമര്‍ശത്തില്‍...

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ

ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ.ഇന്ത്യയേക്കുറിച്ചുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തിയതിനു പിന്നാലെയാണ് മെറ്റയുടെ മാപ്പു പറച്ചിൽ. സിഇഒയുടെ വാക്കുകൾ അശ്രദ്ധമൂലം പറ്റിയ പിഴവായിരുന്നു എന്ന് മെറ്റാ ഇന്ത്യ ക്ഷമാപണ കുറിപ്പിൽ പറഞ്ഞു.

ജനുവരി 10-ന് നടത്തിയ പോഡ് കാസ്റ്റിൽ കോവിഡിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും ഭരണകക്ഷി തോല്‍വി നേരിട്ടെനന്നായിരുന്നു മാർക്ക് സക്കർബർഗ് പറഞ്ഞത്.തെറ്റായ വിവരം പ്രചരിപ്പിച്ചതിന് മെറ്റാ ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് പാര്‍ലമെന്ററി ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എംപി മുന്നറിയിപ്പ് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസാപ് കേരളയുടെ സമ്മർ ക്യാമ്പ്

പത്തനംതിട്ട : കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അടൂര്‍ ഓള്‍ഡ് എംസി റോഡ് മുതല്‍ ഏനാത്ത് ജംഗ്ഷന്‍ വരെ ടാറിംഗ് നടക്കുന്നതിനാല്‍ ഏപ്രില്‍ മൂന്നിന് ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -