കോട്ടയം : സമൂഹത്തിന്റെ സമഗ്രതലങ്ങളെയും അതിശീഘ്രം സ്വാധീനിക്കുന്ന പുത്തൻ സമീപനമായ നാനോ ടെക്നോളജി ഉത്തരവാദിത്തത്തോടെ ധാർമ്മികമായും സുസ്ഥിരമായും വികസിപ്പിക്കണമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ ഡോ സാബു തോമസ് പറഞ്ഞു.നാനോ ടെക്നോളജിയുടെ സാധ്യകളും വെല്ലുവിളികളും തിരച്ചറിയുവാനും പൊതുസമൂഹത്തിന് പ്രയോജനകാരമായ ഗവേഷണങ്ങൾ വളർത്തുവാനും കഴിയണം.
ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ വേദശാസ്ത്ര സംവാദത്തിൽ ‘നാനോ ടെക്നോളജിയും ധാർമ്മികതയും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ക്യുവർ ഇൻ്റർ നാഷണൽ ഇന്ത്യാ ട്രസ്റ്റ് ഡയറക്ടർ ഡോ. സന്തോഷ് ജോർജ് (ഡൽഹി), ഫാ.ഡോ. ബിജേഷ് ഫിലിപ്പ്, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഡീക്കൻ സിറിൽ കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.






