കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു .കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
പി.പി.ദിവ്യ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ടിവി പ്രശാന്തൻ എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ,സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജി നൽകിയത് .കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.