ഇടുക്കി : ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ നടന്ന പ്രസവത്തിൽ നവജാത ശിശു മരിച്ചു. ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൺ തയ്യാറായില്ലന്നാണ് ആരോപണം. സംഭവമറിഞ്ഞ് ഇടുക്കി പോലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.






