ചെങ്ങന്നൂർ : നിയന്ത്രണം തെറ്റി വന്ന കാർ വീടിൻ്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് അപകടമുണ്ടായി. തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ ഏബ്രഹാം മാത്യു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പ്പെട്ടത്. വനവാതുക്കര കരമന ച്ചേരിൽ മണിക്കുട്ടൻ്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്വിപ്റ്റ് കാറിലാണ് ഏബ്രഹാം മാത്യു ഓടിച്ചു വന്ന ടാറ്റാ കാർ ഇടിച്ചു അപകടമുണ്ടായത്.
മണിക്കുട്ടൻ്റെ വീടിൻ്റെ മതിലും തകർത്താണ് കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ സ്വിപ്റ്റ് കാർ ഷെഡിൽ നിന്നും കുറെ മുന്നിലേക്ക് ഉരുണ്ട് പോയതിനാൽ വൻ അപകടം ഒഴിവായി.
ഇടിച്ചകാറിൽ നിന്നും തീയും പുകയും ഉയരുകയും അല്പസമയത്തിനുള്ളിൽ തീ ആളിപ്പടരുകയുമായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. നിസാര പരിക്കുകൾ ഏറ്റ ഏബ്രഹാം മാത്യുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






