Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ നേത്ര...

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണ്ണയവും

തിരുവല്ല : മേപ്രാൽ 770-ാം നമ്പർ എസ് എൻ ഡി പി  ശാഖയുടെയും തിരുവല്ല മെഡി വിഷൻ ലാബിന്റെയും കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും, തിമിരരോഗ നിർണ്ണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിർണ്ണയവും  സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ക്യാമ്പ് പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.

ശാഖാ വൈ. പ്രസിഡന്റ് അനിൽ കുമാർ, വാർഡ് മെമ്പർമാരായ ജയ എബ്രഹാം, ഷൈജു എം സി. ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് വെട്ടിക്കൽ , മുൻ ശാഖാ പ്രസിഡന്റ് പി.കെ ചെല്ലപ്പൻ, വനിത സംഘം സെക്രട്ടി സുലോചന രാജാജിഎന്നിവർ പ്രസംഗിച്ചു.

മെഡി വിഷൻ ലാബ് ഏരിയ മാനേജർ മനു,കല്ലട ഐ കെയർ ഹോസ്പ്പിറ്റൽ ക്യാമ്പ് കോഡിനേറ്റർ സജിൻ എന്നിവർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു, പ്രദേശത്തെ നിരവധി ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ ; കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശ്ശൂര്‍ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും.കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനിച്ചു.തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ്...

മാവേലിക്കരയിൽ മുൻ കൗൺസിലർ മരിച്ച നിലയിൽ ; മകൻ കസ്റ്റഡിയിൽ

മാവേലിക്കര : മാവേലിക്കര നഗരസഭയിലെ മുൻ കൗൺസിലർ ഉമ്പർനാട് ഇട്ടിയപ്പൻവിള വൃന്ദാവൻ കനകമ്മ സോമരാജനെ (68) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി .സംഭവത്തിൽ മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .സ്വത്തിന്റെ പേരിൽ നടന്ന...
- Advertisment -

Most Popular

- Advertisement -