മലപ്പുറം : മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്ക് .ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്മാനാണ് (37) ഗുരുതരമായി പരുക്കേറ്റത് .കഴുത്തിന് വെടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് വിഭാഗക്കാർ തമ്മിൽ കഴിഞ്ഞ ആഴ്ചയിൽ മറ്റൊരു ഉത്സവത്തിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് വിവരം.
