Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ന് അഞ്ചു...

ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് ആയിരിക്കും.

നാളെ (22 ന്) ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂർ, വയനാട് , കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം , കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്‌ .

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 24 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൽ.കെ അദ്വാനി ആശുപത്രിയിൽ

ന്യൂ ഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ(96) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....

കരുനാട്ടുകാവിൽ കാവിൽ വേല ഇന്ന്

തിരുവല്ല : കാവുംഭാഗം  കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സത്തോട് അനുബന്ധിച്ചുള്ള കാവിൽ വേല ഇന്ന് നടക്കും. പതിവ് ക്ഷേത്ര പൂജ കാര്യങ്ങൾക്കു ശേഷം വൈകിട്ട് 6 30 നു ദീപാരാധനയ്ക്കു...
- Advertisment -

Most Popular

- Advertisement -