കൊച്ചി : റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്ടർ നാളെ ഓൺലൈനായി ഹാജരാകണം.നാളെ വരെ പാലിയേക്കരയില്‍ ടോള്‍പിരിവ് ഉണ്ടാകില്ല. റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് കലക്ടറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും ടോൾ പിരിവ് സംബന്ധിച്ച തീരുമാനമുണ്ടാകുക .പാലിയേക്കരയില്‍ ടോള്‍പിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.






