Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. നിലവിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുമെന്ന് സിബിഐ അറിയിച്ചിരിക്കുന്നത്.

സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ മറ്റൊരു കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സ്വർണക്കൊള്ള കേസ് സിബിഐയ്‌ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമ ബംഗാൾ ഗവർണർ ചക്കുളത്തുകാവ് ക്ഷേത്രം സന്ദർശിച്ചു

ചക്കുളത്തുകാവ്: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഐ.എ.എസ് ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. മേൽശാന്തിമാരായ അശോകൻ...

ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു

പത്തനംതിട്ട : മംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു. മംഗളൂരു ബണ്ട്വാൾ പഞ്ചൽകട്ടെ ദേശീയ പാതയിൽ കവളപ്പദുവിൽ ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ ചെന്നീർക്കര മുട്ടത്തുകോണം പുല്ലാമലയിൽ സുരേഷിൻ്റെ മകൻ...
- Advertisment -

Most Popular

- Advertisement -