Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പാ ജലമേള: ...

പമ്പാ ജലമേള:  അനുസ്മരണവും ലോഗോ പ്രകാശനവും

തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും,സാഹോദര്യവും സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും  മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024  സെപ്റ്റംബർ 14ന്  2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ  നടക്കുന്ന  66-ാംമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ ഭാഗമായി   ഉള്ള അനുസ്മരണ സമ്മേളനവും ലോഗോ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ തമ്പുരാനും കെസി. മാമ്മൻ മാപ്പിളയും സമൂഹത്തിന്  മാർഗ്ഗദീപങ്ങൾ ആണ്. ഭാവി തലമുറ ഇവരെ മാതൃകയാക്കണമെന്നും അദ്ദഹം സൂചിപ്പിച്ചു.

ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ളയ്ക്ക്  നല്കിയാണ്  മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തത്. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. കെസിബിസി പ്രസിഡന്റ് കർദിനാൾ ആർച്ച് ബിഷപ്പ്  ബസേലിയോസ്‌ ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി.

ജലോത്സവത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം,വഞ്ചിപ്പാട്ട് മത്സരം,അത്ത പൂക്കള മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ, കാർഷിക  സെമിനാർ, അനുമോദനം യോഗം, സ്മരണിക പ്രകാശനം,വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുമെന്ന്  സെക്രട്ടറി പുന്നൂസ് ജോസഫ്  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/05/2024 Fifty Fifty FF 95

1st Prize Rs.1,00,00,000/- FG 348822 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822...

ലഹരിയെ അകറ്റാൻ  ഗ്രാമങ്ങളില്‍ കളിക്കളങ്ങള്‍ ഉയരണം: കെ യു ജനീഷ് കുമാർ എംഎൽഎ

പത്തനംതിട്ട: പുതുതലമുറയെ ലഹരിയിൽ നിന്ന് അകറ്റുന്നതിന്  ഓരോ ഗ്രാമത്തിലും കളിക്കളങ്ങള്‍ ഉയരണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. അരുവാപ്പുലം കല്ലേലിയില്‍ ഗ്രാമപഞ്ചായത്ത് ആധുനിക നിലവാരത്തിൽ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -