Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ടൗണ്‍...

പത്തനംതിട്ട ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനവും കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും ഇന്ന്

പത്തനംതിട്ട : നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍സ്‌ക്വയറിന്റെ സമര്‍പണവും ഓര്‍മയായ മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും ഇന്ന് (15) വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റിസ് ഫാത്തിമ ബീവി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും.

വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മയ്ക്കുമായി പത്തനംതിട്ട നഗരസഭ ഒരു കോടി രൂപ ചിലവഴിച്ചാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓപ്പണ്‍ സ്റ്റേജ്, പ്രത്യേക ശബ്ദ-വെളിച്ച സംവിധാനം, പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല, സെല്‍ഫി പോയിന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധിയുടേതുള്‍പ്പെടെ ജീവസുറ്റ നിരവധി പ്രതിമകള്‍ നിര്‍മിച്ച കോട്ടയം തെങ്ങണ സ്വദേശി തോമസ് ജോസഫാണ് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന കെ.കെ. നായരുടെ പൂര്‍ണകായ പ്രതിമയൊരുക്കിയത്. നാലു മാസം കൊണ്ടാണ് കോണ്‍ക്രീറ്റില്‍ എട്ടടി ഉയരമുള്ള പ്രതിമ തയ്യാറാക്കിയത്. സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോം ഉള്‍പ്പെടെ ആകെ 14 അടിയാണ് ഉയരം.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടത്തും. നഗരസഭാ ഉപാധ്യക്ഷ ആമിന ഹൈദരാലി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത.5 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി,...

നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി

മലപ്പുറം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് തുടങ്ങി .പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ), ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം. സ്വരാജ് (എൽഡിഎഫ്), അഡ്വ. സാദിക് നടുത്തൊടി...
- Advertisment -

Most Popular

- Advertisement -