പത്തനംതിട്ട: കഞ്ചാവുമായി യുവാവിനെ പത്തനംതിട്ടയിൽ പോലീസ് പിടികൂടി. ഇലന്തൂർ ഈസ്റ്റ് വാര്യപുരം, ഇലവുംപാറ പുതിയത്ത് വീട്ടിൽ ലിബിൻ ജോൺ മാത്യു (25) ആണ് ഡാൻസാഫ് സംഘത്തിന്റെയും പത്തനംതിട്ട പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവു പിടിച്ചെടുത്തു. പത്തനംതിട്ട കരിമ്പിനാകുഴിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ വിശദമായി പോലീസ് ചോദ്യം ചെയ്തു.
ഇത്തരം പരിശോധനകൾ തുടർന്നുവരികയാണെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു