Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsപെരുംതുരുത്തി പ്ലാവിൻചുവടിന്...

പെരുംതുരുത്തി പ്ലാവിൻചുവടിന് സമീപം കാറുകളും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാളുടെ നില ഗുരുതരം

തിരുവല്ല : എം സി റോഡിൽ ഇടിഞ്ഞില്ലം പ്ലാവിൻ ചുവടിന് സമീപം ടിപ്പർ ലോറിയും കാറുകളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.  സ്വിഫ്റ്റ് കാർ ഡ്രൈവർ തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ(60), ഭാര്യ ലളിത(54), ടിപ്പർ ലോറി ഡ്രൈവർ  ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്ന്  രാവിലെ 8.40 മണിയോടെ ആയിരുന്നു അപകടം.

ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും മെറ്റിൽ പൊടിയും  കയറ്റി വന്ന ടിപ്പറും എതിർവശത്തുനിന്നും വന്ന  സിഫ്റ്റ് കാറും  കൂട്ടിയിടിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറിന് പുറകെ വന്ന മറ്റൊരു കാർ സ്വിഫ്റ്റിന് പിന്നിൽ ഇടിച്ചു.  അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൂവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ സ്വിഫ്റ്റ് കാറിൽ സഞ്ചരിച്ച ഒരാളുടെ നില ഗുരുതരമാണ്. തിരുവല്ല പോലീസും അഗ്നിശമനസേനയും എത്തിയാണ് വാഹനം സ്ഥലത്ത് നിന്നും നീക്കിയത്. റോഡിൽ കുറുകെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച്  ഉയർത്തി വശത്തേക്ക് മാറ്റി.  അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം  ഗതാഗതം തടസപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയരങ്ങു നടന്നു

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച്ശ്രീകൃഷ്ണകവിതകളുടെ കവിയരങ്ങു നടന്നു. തിരുവല്ലാ രാജഗോപാൽ,കണിയാന്തറ നാരായണപിള്ള മോഹനകുമാർ, മനു കേശവ്, നിളാ രാമസ്വാമി,വൈഗാസതീശ് എന്നിവർ സ്വന്തം രചനകളായ ശ്രീകൃഷ്ണകവിതകൾ ആലപിച്ചു.

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ റിമാൻഡിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍  ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്. ഈ കഴിഞ്ഞ മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ...
- Advertisment -

Most Popular

- Advertisement -