ന്യൂഡൽഹി : എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുക.വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന കർമ്മ പരിപാടികൾ യോഗത്തിൽ ചർച്ചയാകും. റിമാൽ ചുഴലിക്കാറ്റ്, ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗം എന്നീ വിഷയങ്ങളും അവലോകനയോഗത്തിൽ പരിഗണിക്കുന്നുണ്ട്.