Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി കേരളത്തിൽ...

പ്രധാനമന്ത്രി കേരളത്തിൽ :ഇന്ന് രണ്ട് പൊതുസമ്മേളനങ്ങൾ

തിരുവനന്തപുരം :കേരളത്തിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും . രാവിലെ 10-ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്‌ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രിയുടെ പൊതുസമ്മേളനങ്ങൾ.ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഹെലികോപ്റ്റർ മാർഗമാകും തൃശൂരിലെത്തുന്നത്.

കുന്നംകുളത്തെ പരിപാടിയിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.എൻ സരസുവും തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിയും പങ്കെടുക്കും. കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിലെ സ്ഥാനാർത്ഥി വി മുരളീധരനും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് എറണാകുളം നഗരത്തിൽ രാവിലെ 9 മുതൽ 11 മണിവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.കാട്ടാക്കടയിൽ ഇന്ന് രാവിലെ 10 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 28-04-2025 Win Win W-819

1st Prize Rs.7,500,000/- (75 Lakhs) WT 889640 (MANANTHAVADY) Consolation Prize Rs.8,000/- WN 889640 WO 889640 WP 889640 WR 889640 WS 889640 WU 889640 WV 889640 WW 889640 WY...

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായന പക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും

തിരുവല്ല : പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണം തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള വി.കെ. മിനികുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രതിനിധി രമ്യ.ജി.നായർ അദ്ധ്യക്ഷയായി. വിദ്യാരംഗം കലാ...
- Advertisment -

Most Popular

- Advertisement -