Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആരാധനാലയങ്ങളിൽ ...

ആരാധനാലയങ്ങളിൽ വന്യജീവി ആക്രമണം : അധികാരികളുടെ നിസംഗത അപലപനീയം –  അഡ്വ. ബിജു ഉമ്മൻ

കോട്ടയം: ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടും അധികാരികളുടെ നിസ്സംഗ സമീപനം തുടരുന്നത് അപലപനീയമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിൽ ആരാധനയ്ക്കിടയിലാണ് കാട്ടുപന്നി ഓടി കയറിയത്.

അവസരോചിതമായി പ്രവർത്തിച്ചതു കൊണ്ടാണ് കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനായത്.  ജനങ്ങളുടെ സ്വൈര്യജീവിതവും സുരക്ഷിതത്വവും അപകടത്തിലായിട്ടും സത്വര നടപടികൾ സ്വീകരിക്കാത്തത് ഉത്തരവാദിത്തരഹിത്യമാണ്. ഭീതിയിലായ ജനങ്ങൾ പൊതുനിരത്തിലിറങ്ങാൻ മടിക്കുന്ന ദുസ്ഥിതിയിലായിട്ടും, സാഹചര്യത്തിന്റെ ഗൗരവം അധികാരികളിൽ എത്തിയ ലക്ഷണം ഇല്ല.

വിരുദ്ധമായ കാലാവസ്ഥയിൽ നട്ടംതിരിയുന്ന സാധാരണ ജങ്ങൾക്ക് വന്യജീവി ആക്രമണം കൂടി താങ്ങാൻ കഴിയില്ലെന്ന് അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയില്‍ നാല് ദിവസം മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട: ജില്ലയില്‍ മേയ് 28 മുതല്‍ 31 വരെ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും 29 നും 30 നും പത്തനംതിട്ട,...

ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി

ചെങ്ങന്നൂർ : നിർദിഷ്ട ചെങ്ങന്നൂർ - പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവണീത് സിങ് അറിയിച്ചു. 75 കിലോമീറ്റർ നീളമുളള ഈ പാതയ്ക്കാവശ്യമായ പദ്ധതിരേഖ...
- Advertisment -

Most Popular

- Advertisement -