മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. അറസ്റ്റിലായ മറ്റു 4 പ്രതികളെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. എംഎൽഎയുടെ ജാമ്യത്തിനായി രാവിലെ ജാമ്യാപേക്ഷ നൽകും.