ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 58 (ആശാന്‍കവല ഗേറ്റ്) മാര്‍ച്ച് 18 ന് രാത്രി എട്ട് മണി മുതല്‍ 19 ന് വൈകിട്ട് ആറ് മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്) വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.