Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamറേഷൻ വ്യാപാരിയെ...

റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി ആരോപണം

കോട്ടയം :  അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി ആരോപണം. കോട്ടയം അതിരമ്പുഴ സ്വദേശി തോമസ് കെ.സിയെ ആണ് കടയിലെ കാർഡുകാരൻ കൂടിയായ വ്യക്തി അക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.  റേഷൻ കടയിൽ എത്തി സാധനം വാങ്ങി പോയ വ്യക്തിയാണ് വൈകുന്നേരത്തോടെ കടയിൽ എത്തി മർദ്ദിച്ചത്.

മണ്ണെണ്ണയോടെപ്പം തനിക്ക് വേണ്ടാത്ത അരി എന്തിന് ബില്ല് ചെയ്തു എന്ന് ചോദിച്ചാണ് ഇയാൾ വ്യാപാരിയെ ആക്രമിച്ചത്. തലയ്ക്കും ദേഹത്തും പരിക്കുപറ്റിയ തോമസ് കെ.സി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അകാരണമായി റേഷൻ വ്യാപാരിയെ മർദ്ദിച്ച വ്യക്തിക്കെതിരെ പോലിസ് കർശന നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് പ്രസിഡൻ്റ് ജിമ്മി തോമസ് ജനറൽ സെകട്ടറി അരവിന്ദ് പി.ആർ എന്നിവർ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പേവിഷ ബാധ : പ്രത്യേകം ശ്രദ്ധിക്കണം

പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. തെരുവ് മൃഗങ്ങളോ, വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ,...

18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങാനുള്ള സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങാനുള്ള സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ. 11 സംസ്ഥാനങ്ങൾ, 2 കേന്ദ്ര ഭരണ പ്ര​ദേശങ്ങളിലും ഉൾപ്പെടെ നടത്തിയ പഠനത്തിനു ശേഷമാണ്...
- Advertisment -

Most Popular

- Advertisement -