Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുകെയിൽ മലയാളി...

യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു

ന്യൂഡൽഹി: യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ലിവർപൂൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് മരിച്ചു

കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവുമാണ്. ഇവർ 2002 ലാണ് യുകെയിൽ എത്തുന്നത്. പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. മക്കൾ: മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ: ഡാലിയ ഉമ്മൻ.

സംസ്കാരം പിന്നീട് യുകെയിൽ  നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.  പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാൾ 26 മുതൽ നവംബർ 3 വരെ

മാന്നാർ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാൾ നവംബർ 2, 3 തീയതികളിൽ പരുമല പള്ളിയിൽ ആചരിക്കും.  ഈ മാസം 26 മുതൽ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും....

ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ട്രംപ്: റിപ്പോർട്ട് നിഷേധിച്ച് ഇറാൻ

ന്യൂഡൽഹി: ഇസ്ലാമബാദിൽ ഇറാൻ- യുഎസ് ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ഡൊണാൾഡ് ട്രംപ്. അവകാശവാദത്തിനിടെ യുഎസ് യുദ്ധ കപ്പലുകൾ ഹോർമുസ് മുറിച്ചു കടന്നതായി യുഎസ് മാധ്യമം റിപ്പോർട്ട്  ചെയ്തു. എന്നാൽ...
- Advertisment -

Most Popular

- Advertisement -