Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamറേഷൻ കാർഡിലെ...

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം : തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ

കോട്ടയം: കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ ‘തെളിമ’ പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്.

റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി/സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ ഡിപ്പോ നടത്തിപ്പിനെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് പരാതിയിൽ ഉൾപ്പെടുത്താം. ഇ-കെ.വൈ.സി. നിരസിക്കപ്പെട്ടവരുടെ പേരുകൾ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകൾ വഴി അപേക്ഷകളും പരാതികളും നിർദേശങ്ങളും സ്വീകരിക്കും.

റേഷൻ വിതരണം കാര്യക്ഷമമാക്കാനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83...

ബംഗളുരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷവേളയിൽ അധിക യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സതേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06507 ബെംഗളൂരു - കൊച്ചുവേളി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 23-ന്ബെംഗളൂരുവിൽ...
- Advertisment -

Most Popular

- Advertisement -