Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗവ...

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായന പക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും

തിരുവല്ല : പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണം തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള വി.കെ. മിനികുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രതിനിധി രമ്യ.ജി.നായർ അദ്ധ്യക്ഷയായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ പെരിങ്ങര രാജഗോപാൽ നിർവ്വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് വി.വി.ചിത്ര, കെ.അജയകുമാർ,വിദ്യാരംഗം കോ-ഓർഡിനേറ്റർ വി.ബി. മധു എന്നിവർ സംസാരിച്ചു. വായന ദിനത്തിന്റെ ഭാഗമായി കുട്ടികൾ വായിച്ച പ്രിയപ്പെട്ട പുസ്തകങ്ങൾ പരിചയപ്പെടുത്തി. പുസ്തക വിതരണം, കാവ്യാലാപനം, വായന ദിന സന്ദേശം, വായന ദിന പ്രതിജ്‌ഞ, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി 7ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ്...

KERALA LOTTERY RESULT 23/03/2024:Karunya Lottery KR-646

1st Prize Rs.80,00,000/- KA 640177 (KATTAPPANA) Consolation Prize Rs.8,000/- KB 640177 KC 640177 KD 640177 KE 640177 KF 640177 KG 640177 KH 640177 KJ 640177 KK...
- Advertisment -

Most Popular

- Advertisement -