Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsThiruvananthapuramചിരഞ്ജീവിയും മോഹൻലാലും...

ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു: ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന

തിരുവനന്തപുരം : ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നു‌വെന്ന് റിപ്പോർട്ട്. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഈ വാർത്ത തെലുങ്ക്-മലയാളം സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമാണിതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ചിരഞ്ജീവിയിപ്പോൾ ‘മന ശങ്കര വര പ്രസാദ് ഗരു’ എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് ഒരുക്കത്തിലാണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ കോമഡി എന്റർടെയ്‌നറായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നയൻതാരയാണ് നായിക. 2026 ജനുവരി 12 ന് സംക്രാന്തിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിഎൽഎഫ് ഫ്ലാറ്റിലെ ഭക്ഷ്യ വിഷബാധ : ശക്തമായ നടപടിയുണ്ടാകും : വീണ ജോർജ്‌

കൊച്ചി:കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇന്നലെ...

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തിയാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -