Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiദ്വിദിന സന്ദർശനത്തിനായി...

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലെത്തി

ന്യൂ ഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി.ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു. പാരോ അന്താരാഷ്ട്ര വിമാനത്താവളം മുതൽ തിംഫു വരെ ഇന്ത്യൻ, ഭൂട്ടാൻ പതാകകളാൽ അലങ്കരിച്ച 45 കിലോമീറ്റർ റൂട്ടിൽ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം നൽകി .ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ ​ഗർബാ നൃത്തം അവതരിപ്പിച്ചാണ് സ്വാ​ഗതം ചെയ്തത്. ​

സന്ദർശന വേളയിൽ മോദി ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക്, ഭൂട്ടാൻ്റെ നാലാമത്തെ രാജാവ് ജിഗ്‌മേ സിങ്യേ വാങ്‌ചുക്ക് എന്നിവരോടൊപ്പമുള്ള സദസ്സിൽ പങ്കെടുക്കും . ഭൂട്ടാൻ പ്രധാനമന്ത്രിയുമായും അദ്ദേഹം ചർച്ച നടത്തും. തിംഫുവിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ സഹായത്തോടെ നിർമ്മിച്ച അത്യാധുനിക മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത സ്വത്ത് സമ്പാദന കേസ് : ഹൈക്കോടതി ടോമിൻ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയെ നാലുവർഷം തടവിനു ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. തച്ചങ്കരിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു .ശിക്ഷാവിധി...

ലൈംഗികാതിക്രമക്കേസ് : സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : യുവനടി നൽകിയ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം.എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്.ഉപാധികളോടെയാണ് ജാമ്യം .മാർച്ച് 31നാണ് രഞ്ജിത്തിനെ തൊടുപുഴയിൽ നിന്നും അറസ്റ്റു ചെയ്തത്.തുടർന്ന്...
- Advertisment -

Most Popular

- Advertisement -