Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 6 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.വടക്കുകിഴക്കൻ അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലത്താലാണ് മഴ ശക്തമാകുന്നത്.

കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു

കോട്ടയം : കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു.വെള്ളൂർ സ്വദേശികളായ വൈഷണവ് മോഹൻ (21), ജിഷ്ണു വേണുഗോപാൽ(21) എന്നിവരാണ് മരിച്ചത്.പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്. വടയാർ...

മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി : ജന്മവാർഷിക ദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ സ്മരിക്കുകയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മലയാളത്തിലായിരുന്നു മോദിയുടെ അനുസ്മരണം. ആത്മാഭിമാനം,...
- Advertisment -

Most Popular

- Advertisement -