Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രത്ത് രണ്ട്...

നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച: പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവല്ല:  നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച.  ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ  മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. നെടുമ്പ്രം കടയാൻ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,  പുത്തൻകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുത്തൻകാവ് ദേവീക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചികളും, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു കാണിക്കവഞ്ചിയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

ശനിയാഴ്ച പുലർച്ചെ ആറുമണിയോടെ ക്ഷേത്രജീവനക്കാർ എത്തിയപ്പോഴാണ്
ഇരുസ്ഥലങ്ങളിലെയും മോഷണ വിവരം പുറത്തറിഞ്ഞത്. പുത്തൻകാവ് ദേവീക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തെളിവുകൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

അതേ സമയം പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി പുളിക്കീഴ് പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു

കാസർകോട് : ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു.വടകര സ്വദേശി അക്ഷയ്(30), മണിയൂർ പതിയാരക്കര സ്വദേശി അശിൻ(26) എന്നിവരാണ് മരിച്ചത്. ദേശീയപാത 66ലെ ഒന്നാം റീച്ചിൽ മൊഗ്രാല്‍– പുത്തൂരില്‍ ക്രെയിന്‍ ഉപയോഗിച്ച് തെരുവ്...

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു

 തിരുവനന്തപുരം : ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു.യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ...
- Advertisment -

Most Popular

- Advertisement -