കൊച്ചി : മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ലെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി.ഇത് മറ്റു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ ഭക്തര്‍ക്കിടയില്‍ അവബോധമുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ശബരിമലയിൽ പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം മന:പൂർവ്വമായിരിക്കില്ലെങ്കിലും ഉണ്ടായത് ഒരു വീഴ്ചയാണെന്നും അത് അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു.സംഭവത്തിൽ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ടെത്തി റിപ്പോർട്ട് സമർപ്പിച്ചു.