തൃശ്ശൂർ : തൃശൂരിൽ ചായക്കടയിലിരുന്ന ആളിൽ നിന്ന് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു.പുലര്‍ച്ചെ 04.30-ന് തൃശൂർ മണ്ണുത്തി ബൈപ്പാസ് ജംഗ്‌ഷന് സമീപമായിരുന്നു സംഭവം.എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്.
ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ മണ്ണുത്തിയിലെത്തിയ മുബാറക്ക് ചായക്കടയിൽ കയറിയ സമയത്ത് ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു.കാർ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി.കുഴൽപ്പണ സാധ്യതയടക്കം പോലീസ് അന്വേഷണം നടത്തുകയാണ് .






