Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsസിറിയയിലെ ഇറാന്‍...

സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ വ്യോമാക്രമണം : ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.ദമാസ്‌കസിലെ ഇറാൻ എംബസിയുടെ കോൺസുലർ അനെക്‌സ് ആണ് ആക്രമിക്കപ്പെട്ടത് .ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ സഹേദിയെയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹാദി ഹാജി റഹീമിയെയും ഉൾപ്പെടെയാണ് ഏഴു പേർ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിറിയയും ഇറാനും രംഗത്തെത്തി .എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി .ഡമാസ്കസിലെ മെസ ജില്ലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്.അതേസമയം ആക്രമണത്തേക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചില്ല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുഗന്ധഗിരിയിലെ മരം മുറി :3 പേർക്കെതിരെ കൂടി നടപടി

വയനാട് :വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ,ഗ്രേഡ് ഡെപ്യൂട്ടി...

റെയില്‍വേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര നവീകരണ പ്രവൃത്തികള്‍ക്കായി ചിങ്ങവനം-ചങ്ങനാശ്ശേരി സ്റ്റേഷനുകള്‍ക്കിടയിലെ ഇത്തിത്താനം റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റ് ഒക്‌ടോബര്‍ 18ന് വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു
- Advertisment -

Most Popular

- Advertisement -