കൊച്ചി : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.സൈബര്‍ ടീം അടങ്ങുന്ന 5 അംഗ സംഘമാണ് അന്വേഷണം നടത്തുക.ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.






