പത്തനംതിട്ട: ശബരിമല സ്വർണാപഹരണകേസിൽ അറസ്റ്റിലായ ദേവസ്വം മുൻ കമ്മീഷണറും ദേവസ്വം മുൻ പ്രസിഡൻ്റുമായിരുന്ന എൻ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് രാത്രി 7.10 ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി ആണ് റിമാൻഡ് ചെയ്തത്.
തുടർന്ന് എൻ വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു.എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. ശബരിമല സ്വർണാപഹരണ കേസിൽ എൻ. വാസു ഉൾപ്പെടെ ഇതുവരെ 5 പേരാണ് അറസ്റ്റിലായത്.






