Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭയുടെ സീനിയർ...

മലങ്കരസഭയുടെ സീനിയർ വൈദികൻ കെ വി ജോസഫ് റമ്പാൻ  ഇനി ദീപ്തസ്മരണയിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും ധ്യാന​ഗുരുവുമായിരുന്ന കെ.വി ജോസഫ് റമ്പാൻ (90) അന്തരിച്ചു. പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (11) രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. പ്രായാധിക്യത്തെ തുടർന്ന് പാമ്പാടി മാർ കുറിയാക്കോസ് ദ​യറായിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. സംസ്ക്കാരച്ചടങ്ങുകൾ ഞായറാഴ്ച്ച (14) ഉച്ചയ്ക്ക് 3 മണിക്ക് മാതൃഇടവകയായ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.

കോട്ടയം പുതുപ്പള്ളിയിൽ പുരാതന ക്രൈസ്തവ കുടുംബമായ കളപ്പുരയ്ക്കൽ ജോസഫ് വർ​ഗീസിന്റെയും മീനടം തെക്കേക്കര അന്നമ്മ വർ​ഗീസിന്റെയും മൂത്തമകനായി 1935 ഏപ്രിൽ 7ന് ജനിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്ക്കൂളിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1953-57  കാലഘട്ടത്തിൽ കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ നിന്ന് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കോട്ടയം സി.എം.എസ് കോളജിൽ നിന്ന് ഇം​ഗ്ലീഷ് സാഹിത്യത്തിൽ ബി.എ ബിരുദം കരസ്ഥമാക്കി.

പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവാ 1967 ഡിസംബർ 16ന് ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ വെച്ച് ശെമ്മാശ്ശപ്പട്ടവും, അന്നത്തെ കോട്ടയം ഭദ്രാസനധാപിൻ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ 1970 ജൂലൈ 4ന് പുതുപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിൽ വെച്ച് വൈദിക പട്ടവും നൽകി. 2009 ഏപ്രിൽ 15ന് പരുമല സെമിനാരിയിൽ വെച്ച് പരിശുദ്ധ ബസേലിയോസ് ദിദിമോസ് ബാവാ റമ്പാൻ സ്ഥാനം നൽകി.

1951ൽ നടന്ന വിശുദ്ധ മൂറോൻ കൂദാശയിൽ സംബന്ധിക്കുമ്പോൾ പരിശുദ്ധ​ ​ഗീവർ​ഗീസ് ദ്വിതീയൻ ബാവായുടെ മുഖത്തെ ദൈവീക ശോഭ ദർശിച്ച ജോസഫ് എന്ന ബാലൻ ബാവായുടെ ശിഷ്യനായി. വൈദിക സെമിനാരി പഠനം പൂർത്തിയാക്കി 10 വർഷം കഴിഞ്ഞാണ് ശൈമ്മാശ പദവിയിലേക്ക് എത്തുന്നത്. ഇക്കാലയളവിൽ പഴയ സെമിനാരിയുടെ അസി.മാനേജരുടെ ചുമതല വഹിച്ചു. തുടർന്ന് പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായി 10 വർഷക്കാലം പ്രവർത്തിച്ചു. തുടർന്ന് ദേവലോകം അരമന മാനേജരായി.

കോട്ടയം ഏലിയാ കത്തീഡ്രൽ  വികാരിയായി 10 വർഷം സേവനം അനുഷ്ഠിച്ചു.  കോട്ടയത്തെ പ്രധാനപ്പെട്ട ദേവാലയങ്ങളുടെയെല്ലാം വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995  മുതൽ 2006 വരെ കോട്ടയം പഴയ സെമിനാരി മാനേജരായിരുന്നു. 2006 മുതൽ 2020വരെ പരുമല സെമിനാരി അസി. മാനജരായി പ്രവർത്തിച്ചു. 2020 ജൂലൈ 1 മുതൽ പാമ്പാടി ദയറായിലെ ധ്യാന​ഗുരുവായി നിയമിതനായി.

മലങ്കരസഭയിൽ പരിശുദ്ധ ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുതൽ നിലവിലെ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ഉൾപ്പെടെ 7 കാതോലിക്കാബാവാമാർക്കൊപ്പം സഭയുടെ സുപ്രധാന ശുശ്രൂഷകളിൽ പങ്കാളിയായിട്ടുണ്ട്. 1951 മുതൽ നടന്ന 7 മൂറോൻ കൂദാശകളിലും കാതോലിക്കാ ബാവാമാരുടെ സ്ഥാനാരോഹണചടങ്ങുകളിലും പങ്കാളിയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരർ ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ് : ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.ഇവർ ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിൽ എത്തിയെന്നാണ് പ്രാഥമിക വിവരം.ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് അഹമ്മദാബാദ് സര്‍ദാര്‍...

അയിരൂർ പുതിയകാവിലമ്മക്ക് മുന്നിൽ 28 നാൾനീണ്ട പൂർണ്ണമായ പടയണി അരങ്ങേറി

അയിരൂർ : നൂറ്റാണ്ടിൻ്റെ ഇടവേളയ്ക്ക് ശേഷം അയിരൂർ പുതിയകാവിലമ്മക്ക് മുന്നിൽ 28 നാൾനീണ്ട പൂർണ്ണമായ പടയണി അരങ്ങേറി. ഇന്ന് നടന്ന പകൽ പടയണിയോടെ അയിരൂർ പുതിയകാവ് പടയണിക്ക് സമാപനമായി. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാന പടയണിത്തട്ടകങ്ങളിലൊന്നായിരുന്ന...
- Advertisment -

Most Popular

- Advertisement -