വയനാട് : സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ സിബിഐ സംഘം ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.പ്രതിപ്പട്ടികയിൽ സിബിഐ കൂടുതൽ പേരെ പ്രതി ചേർത്തേക്കുമെന്നാണ് സൂചന .ഇന്ന് സിദ്ധാര്‍ഥന്റെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷൻ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ അഞ്ച് ദിവസം കോളേജിൽ സിറ്റിംഗ് നടത്തും.