Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകുറുപ്പംപടിയിൽ സഹോദരിമാര്‍...

കുറുപ്പംപടിയിൽ സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവം : അമ്മയുടെ അറിവോടെയെന്ന് പ്രതി

കൊച്ചി : കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർത്തേക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കി. അമ്മയെ ഒഴിവാക്കാൻ കുഞ്ഞുങ്ങളെ ഉപദ്രച്ചെന്നാണ് പ്രതി ആദ്യം നൽകിയ മൊഴി.

2023 ജൂൺ മുതലാണ് കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയായത്.ഭർത്താവ് മരിച്ച ശേഷമാണു ധനേഷുമായി കുട്ടികളുടെ അമ്മ സൗഹൃദത്തിലാകുന്നത്. രണ്ടാനച്ഛനെ പോലെ വീട്ടിൽ താമസമാക്കിയതിന് ശേഷമാണ് ധനേഷ് കുട്ടികളെ പീഡിപ്പിക്കാൻ തുടങ്ങിയത്.

മൊബൈലിൽ മൂത്ത കുട്ടിയുടെ സഹപാഠിയുടെ ചിത്രം കണ്ട പ്രതി ഈ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാൻ നിർബന്ധിച്ചു .തുടർന്ന് മൂത്തകുട്ടി സഹപാഠിക്ക് കത്തെഴുതുകയും ഈ കത്ത് കണ്ട ടീച്ചർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ: മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലെത്തിച്ചേർന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഞായറാഴ്ച ചേർന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി  ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപി...

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എൻഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടർന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ...
- Advertisment -

Most Popular

- Advertisement -