കൊച്ചി : മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന് ആദരാഞ്ജലി അർപ്പിച്ച് കേരളം.രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാർട്ടി ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററിലാണ് പൊതുദർശനത്തിന് വച്ചത്. പൊതുദർശനം വൈകിട്ട് 4 വരെ തുടരും. തുടർന്ന് മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജിന് വിട്ടുനൽകും.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തി.