Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവാഹനാപകടത്തിൽ വിദ്യാർഥി...

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

കോഴഞ്ചേരി: മഹാണി മലയിൽ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടൂ വിദ്യാർഥി മരിച്ചു. നാരങ്ങാനം കക്കണ്ണിയിൽ കൊച്ചുപറമ്പിൽ പ്രകാശിന്റെയും തുളസി പ്രകാശിന്റെയും മകൻ ആകാശ് (അമ്പാടി – 17) ആണ് മരിച്ചത്. കടമ്മനിട്ട ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.

കാരംവേലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർഥിയായ സഹോദരനെ സ്‌കൂളിൽ വിട്ടിട്ട് തിരികെ വരുന്ന വഴി മഹാണിമല ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ആലുങ്കൽ ഭാഗത്ത് നിന്നും നെല്ലിക്കാലായിലേക്ക് ലോഡിംഗ് തൊളിലാളികളുമായി പോയ ടെമ്പോയുമായാണ് ഇടിച്ചത്.

ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആദിത്യൻ, അനശ്വര, ആദർശ്. സംസ്‌കാരം തിങ്കൾ 2ന് വീട്ടുവളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബസിൽ ലൈം​ഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ആത്‍മഹത്യ ചെയ്ത യുവാവിന്റെ കുടുംബം യുവതിക്കെതിരെ നിയമനടപടിക്ക്

കോഴിക്കോട് : ബസിൽ ലൈം​ഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബം നിയമനടപടിക്ക്.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുടുംബം പരാതി...

നദികളിൽ പ്രളയ മുന്നറിയിപ്പ് ; മഞ്ഞ അലർട്ട്

കോട്ടയം : ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ പത്തനംതിട്ട അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ),തൃശ്ശൂർ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ) നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത...
- Advertisment -

Most Popular

- Advertisement -